KERALA
അടുത്ത അഞ്ചു ദിവസങ്ങളിൽ ഇടിമിന്നലും കാറ്റും മഴയും കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‍ക്കും കാറ്റിനും സാധ്യതയുള്ളതായി കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമർദ്ദ പാത്തിയുടെയും കിഴക്ക്-പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനത്തിന്റെയും സ്വാധീനത്താലാണ് മഴയ്‍ക്ക് സാധ്യതയേറുന്നത്ത്.
കേരളത്തിൽ പലയിടത്തായി ഇപ്പോൾ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും വേനൽ ചൂടിന് ശമനമില്ല. മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ ഏതാനും മണിക്കൂറുകൾ മാത്രം ചൂടിന് ചെറിയ കുറവ് വരുന്നുണ്ട്. പക്ഷേ അടുത്ത മണിക്കൂറുകളിൽ തന്നെ ചൂട് അസഹ്യമാകുന്നു. ന്യൂനമർദ്ദ പാത്തിയേത്തുടർന്ന് തുടർച്ചയായി മഴ ലഭിച്ചാൽ ചൂടിന് നേരിയ ശമനമുണ്ടാകും എന്ന പ്രതീക്ഷയാണ് കാലാവസ്ഥാ വിദഗ്ധർ പങ്കുവെക്കുന്നത്
Comments