CALICUTDISTRICT NEWS
അതിഥി തൊഴിലാളികളുടെ ക്യാംപില്‍ ജില്ലാ കലക്ടര്‍ പരിശോധന നടത്തി
കോഴിക്കോട് പൂളക്കളവ് ജങ്ഷനില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു പരിശോധന നടത്തി.
ഭക്ഷണവും വൈദ്യസഹായവും കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് തൊഴിലാളികളോട് കലക്ടര്‍ ചോദിച്ചറിഞ്ഞു. ശുചിത്വം പാലിക്കാനും കൂടുതല്‍ ജാഗ്രത വേണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ലോക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി മലാപറമ്പ് ജങ്ഷനില്‍ ജില്ലാ കലക്ടര്‍ വാഹന പരിശോധനയിലും പങ്കെടുത്തു.
Comments