KERALA

അതിഥി തൊഴിലാളികളുമായി പ്രത്യേക ട്രെയിനുകള്‍ ഓടിത്തുടങ്ങി: കേരളത്തില്‍ നിന്ന് ഇന്ന്‌ രണ്ട് സര്‍വീസ്

ആലുവ: ലോക്ക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ആദ്യ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ടു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി രാത്രി പത്തു മണി കഴിഞ്ഞാണ് തീവണ്ടി പുറപ്പെട്ടത്.

 

1140 അതിഥി തൊഴിലാളികള്‍ ഒഡീഷയിലെ ഭുവനേശ്വറിലേക്ക് യാത്രതിരിച്ചു. ശനിയാഴ്ച ഇത്തരത്തിലുള്ള രണ്ട് തീവണ്ടികള്‍കൂടി എറണാകുളം ജില്ലയില്‍നിന്ന് പുറപ്പെടുന്നുണ്ട്. സൗത്ത് റെയില്‍വെ സ്റ്റേഷനനില്‍നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍നിന്ന് പട്‌നയിലേക്കുമാവും ശനിയാഴ്ച തീവണ്ടികള്‍ പുറപ്പെടുുകയെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ലോക്ക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ ഒഡീഷയിലേക്ക് പോകുന്നതിനായി ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍.ഫോട്ടോ: വി.കെ.അജി.

പെരുമ്പാവൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ഇന്ന് ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചത്. പെരുമ്പാവൂരില്‍ വച്ചുതന്നെ തൊഴിലാളികളെയെല്ലാം പരിശോധനനയ്ക്ക് വിധേയരാക്കുകയും യാത്ര സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് 40 ബസ്സുകളിലാണ് കൃത്യമായ അകലം പാലിച്ച് അവരെ ആലുവ റെയില്‍വെ സ്‌റ്റേഷനനിലെത്തിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിനില്‍ കരുതിയിട്ടുുണ്ട്. ആലുവയില്‍നിന്ന് പുറപ്പെട്ട തീവണ്ടി ഇനി ഒഡീഷയിലെ ഭുവനേശ്വറില്‍ മാത്രമെ നിര്‍ത്തൂ.

 

സ്വന്തം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെയെല്ലാം കൃത്യമായ കണക്ക് തൊഴില്‍വകുപ്പിന്റെ കൈയ്യിലുണ്ടെന്ന് മന്ത്രി സുനില്‍ കുുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശനിയാഴ്ച പുറപ്പെടുന്ന തീവണ്ടികളില്‍ പോകേണ്ടവരെ തിരഞ്ഞെടുത്ത് തീവണ്ടി യാത്ര തിരിക്കുന്നതിനു മുമ്പുതന്നെ റെയില്‍വെ സ്റ്റേഷനനിലെത്തിക്കും. ഇതിനുള്ള കൃത്യമായ സംവിധാനം വികസിപ്പിച്ചു കഴിഞ്ഞു.    അതിഥി തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ പോലീസുകാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഫോട്ടോ: സി.എച്ച്. ഷഹീര്‍.
ഉദ്യോഗസ്ഥരെല്ലാം കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെയുും തിരിച്ചെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മറ്റുസംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്ത് എല്ലാവരെയും തിരികെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button