കേരളത്തിലേക്കുള്ള ചിക്കനും പച്ചക്കറികളും ലോക്ഡൗണില്‍

കേരളത്തിൽ പച്ചക്കറികളും ചിക്കനും കൂടി ലോക് ഡൌണിലാവുമോ. കർണ്ണാടക ജൂൺ ഏഴ് വരേയെും തമിഴ് നാട് സമാനമായ രീതിയിൽ നീട്ടലിനും തയാറെടുക്കുമ്പോൾ കേരളലേക്കുള്ള ചരക്കു നീക്കം മന്ദഗതിയിലാവും. ഇത് വിപണിയെ തളർത്തും.

തമിഴ്‌നാട്ടിലെ പ്രധാന മാര്‍ക്കറ്റുകളായ കോയമ്പത്തൂര്‍, ഊട്ടി, മേട്ടുപ്പാളയം, ഒട്ടന്‍ഛത്രം, കാരമട തുടങ്ങിയവ നേരത്തെ അടച്ചിരുന്നു. മാര്‍ക്കറ്റുകള്‍ അടച്ചെങ്കിലും മറ്റു കേന്ദ്രങ്ങളില്‍നിന്ന് പച്ചക്കറി കേരളത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ നിയന്ത്രണം. കടുപ്പിച്ചതോടെ ഇതും നിന്നുപോകുമെന്ന അവസ്ഥയിലാണിപ്പോള്‍. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന ഇടറോഡുകള്‍ ബാരിക്കേഡ്, മണ്ണ് എന്നിവകൊണ്ട് അടച്ചിരിക്കുകയാണ്. അതിനാല്‍, ഈ വഴിയിലൂടെയുള്ള ചരക്കുവരവും നിലച്ചു.

മുന്‍പ് തമിഴ്‌നാട്ടില്‍ പച്ചക്കറി, പലചരക്ക് കടകള്‍ക്ക് രാവിലെ ആറുമുതല്‍ പത്തുവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇപ്പോഴതും നിയന്ത്രണത്തിലായി. കേരളത്തിൽ ദക്ഷിണ ഭാഗങ്ങൾ അധികവും തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. ഉത്തര ജില്ലകൾ മൈസൂർ കേന്ദ്രമായി കർണ്ണാടകയുടെ കാർഷിക മേഖലകളേയും ആശ്രയിക്കുന്നു.

ലോക് ഡൌൺ മൂലമുള്ള വിപണിയിലെ പ്രശ്നങ്ങൾ ഇങ്ങനെ കേരളത്തിൽ മാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതല്ല. തമിഴ്നാട്ടിൽ തന്നെ ചെന്നൈ പട്ടണവും പ്രാന്തപ്രദേശങ്ങളും ആന്ധ്രപ്രദേശിലെ കാർഷിക വിഭവങ്ങളെയാണ് ഏറ്റവും അധികം ആശ്രയിക്കുന്നത്. ഇത്തരത്തിൽ വിപണി നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ചരക്കു നീക്കം തടയപ്പെടുന്നത് അയൽ സംസ്ഥാനങ്ങളെയും ബാധിക്കുന്നതാണ്. എന്നാൽ കേരളത്തിൽ പൊതുവെ ഉൽപാദനം കുറവാണ് എന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

Comments

COMMENTS

error: Content is protected !!