അത്തോളിയിൽ പ്രഭാത ഓട്ടത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

 


അത്തോളി: അതിരാവിലെ ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. കുടക്കല്ല് എടത്തില്‍ കണ്ടി ശ്രീഹരിയില്‍ അനില്‍കുമാറിന്റെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കര്‍ (16) ആണ് റോഡ് അരികില്‍ വീണു മരിച്ചത്. പതിവായി കൂട്ടുകാര്‍ക്കൊപ്പം അതി രാവിലെ ഓടാറുണ്ട്. രാവിലെ 6 മണിക്കാണ് കുഴഞ്ഞു വീണത്.

അത്തോളി ജിവി എച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഹേമന്ദ് ശങ്കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് വിദ്യാലയത്തിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments
error: Content is protected !!