DISTRICT NEWS
അത്യാധുനിക സംവിധാനങ്ങളുമായി മാറ്റർ ലാബ് കോഴിക്കോട് തിരുവണ്ണൂരിൽ പ്രവർത്തനം തുടങ്ങി
വിവിധ സാധന – സാമഗ്രികളുടെ ഗുണമേന്മാ പരിശോധനക്ക് അത്യാധുനിക സംവിധാനങ്ങളുമായി മാറ്റർ ലാബ് കോഴിക്കോട് തിരുവണ്ണൂരിൽ പ്രവർത്തനം തുടങ്ങി. യു എൽ സി സി എസിൻ്റെ പരിശോധനാ ലാബിൻ്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവർ സംസാരിച്ചു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ ഗുണപരിശോധനാ ലാബാണ് ഊരാളുങ്കൽ സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച മാറ്റർ മെറ്റീരിയൽ ടെസ്റ്റിംഗ് ആൻ്റ് റിസർച്ച് ലബോറട്ടറി. നിര്‍മാണമേഖല ഉള്‍പ്പെടെ എല്ലാത്തരം വ്യവസായമേഖലകള്‍ക്കും വ്യക്തികള്‍ക്കും ആവശ്യമുള്ള പലതരം പരിശോധനകള്‍ ചെയ്യാവുന്ന വിപുലമായ ലാബാണിത്.
Comments