കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം വിപണനം എന്നിവയ്ക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു

വടകര സഹസ്രസഞ്ജീവനി ഫൌണ്ടേഷൻ സ്റ്റേഡിയം ബ്രദേഴ്സ് ചോമ്പാലയുമായി ചേർന്ന്  സംഘടിപ്പിച്ച “മയക്കുമരുന്ന് ഉപയോഗം വിപണനം എന്നിവയ്ക്കെതിരെയുള്ള അവബോധം” ചോമ്പാലയിൽ വൻ ജനപങ്കാളിത്തം ശ്രദ്ധയാകർഷിച്ചു. കുഞ്ഞിപ്പള്ളി ചോംബാല ആത്മവിദ്യാ ഹാളിൽ നടന്ന പരിപാടി സനിൽ അയ്യിട്ടവളപ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡന്റസ് മീറ്റപ്പ് എക്‌സ്സൈസ് ഓഫീസർ  ജയപ്രസാദ് ഉൽഘാടനം ചെയ്തു. 
മയക്കുമരുന്നിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചും, തന്മൂലമുണ്ടാകുന്ന സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളെകുറിച്ചും  ക്ലാസെടുത്തു.പൊതുപ്രവർത്തകരും സഹസ്രസഞ്ജീവനി ഫൌണ്ടേഷൻ ഡയറക്ടർ മാരുമായ  രജുലാൽ ടി.പി പന്തക്കൽ, അബിൻ അശോകൻ . വി.പി. റിഷാന  ലഹരി വിരുദ്ധ മോണോആക്ട് സദസിനെ നൊമ്പരപ്പെടുത്തി.
ആസിഫ് കുന്നത്, ശ്ബാലകൃഷ്ണൻ ടി.പി,  പ്രിൻസ് മേലൂർ,  സന്ദീപ്,  റിജിൻലാൽ സംസാരിച്ചു.. വരും ദിവസങ്ങളിൽ നടക്കുന്ന വിവിധതരം പരിപാടികളിലൂടെ, വിദ്യാർത്ഥികൾക്കും, അധ്യാപർക്കും, രക്ഷിതാക്കൾക്കും, പ്രത്യേകമായ ക്ലാസുകൾ  നൽകുകയും തത്‌ഫലമായി  മയക്കുമരുന്ന് ഉപയോഗം നമ്മുടെ നാട്ടിൽ നിന്ന് പൂർണമായി തുടച്ചു നീക്കാനാവുമെന്നും  ഏതെങ്കിലും തരത്തിൽ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ മയക്കു മരുന്ന് ഉപയോഗമോ വിപണനമോ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ എല്ലാ സഹായവും നല്കാൻ സഹസ്രസഞ്ജീവനി ഫൗണ്ടേഷൻ  തയ്യാറാണെന്ന് അറിയിച്ചു.
Comments

COMMENTS

error: Content is protected !!