അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് സ്വന്തമായി ആദ്യ സ്വർണ്ണം.
ജാവലിൻ – നീരജ് ചോപ്ര
ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൽ ത്രോയിൽ സ്വർണമെഡൽ.ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ ഏഴാം മെഡൽ നേട്ടമാണിത്, ആദ്യ സ്വർണവും. അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഒരു മെഡല്‍ നേട്ടംപോലും ഉണ്ടായിട്ടില്ല. 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം കൈപ്പിടിയിലൊതുക്കിയത്.
ഗുസ്തിയിൽ – ബജ്‌രംഗ് പൂനിയ വെങ്കലം നേടിയതിന് പിറകെയാണ് നീരജ് ചോപ്രയുടെ മെഡൽ നേട്ടം. പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തി മത്സരത്തിലാണ് ബജ്‌രംഗ് പൂനിയ വെങ്കല മെഡൽ നേടിയത്.
നീരജിന്റെയും ബജ്രംഗിന്റെയും മെഡലുകൾക്ക് പുറമെ ഇന്ത്യ രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി. മീരാബായ് ചാനു, രവി ദഹിയ എന്നിവർ വെള്ളിയും, പിവി സിന്ധു, ലവ്ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.
2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില്‍ അവസാനമായി സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു അത്. അത്ലറ്റിക്സില്‍ 1900ലാണ് ഇന്ത്യ ഇതിന് മുന്‍പ് ഒരു മെഡല്‍ സ്വന്തമാക്കിയത്. എന്നാല്‍ അന്ന് ഇന്ത്യക്ക് വേണ്ടി നോര്‍മന്‍ പ്രിച്ചാര്‍ഡ് എന്ന ബ്രിട്ടീഷ് താരമാണ് മത്സരിച്ചത്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം അത്‌ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.
നീരജിന്റെ നേട്ടത്തോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ ഏഴായി. ഒരു സ്വര്‍ണം രണ്ട് വെള്ളി നാല് വെങ്കലം. ലണ്ടന്‍ ഒളിംപിക്സിലെ ആറ് മെഡലുകള്‍ എന്ന നേട്ടം ഇന്ത്യ ടോക്യോയില്‍ മറികടന്നു.