അത് ലോൺ എടുത്ത് കടമായ് തന്ന പണം. സി. കെ ജാനു
സി.കെ.ജാനു തിരികെ തന്നത് വായ്പ വാങ്ങിയ പണമാണെന്ന കല്‍പ്പറ്റ മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്റെ വാദം ശരിവെച്ച് ജാനു. ‘കടം വാങ്ങിയ പണമാണ് സി.കെ. ശശീന്ദ്രന് തിരികെ നല്‍കിയത്. കൃഷി ചെയ്തു കിട്ടിയ പണമാണ് അത്. കോഴപ്പണമാണ് എന്നത് രാഷ്ട്രീയ ആരോപണമാണെന്നും അവര്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരേ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സി.കെ ജാനു.
ഞാന്‍ ഒരുപാട് ആളുകളുടെ കൈയില്‍ നിന്ന് വായ്പ വാങ്ങിക്കാറുണ്ട്. അത് തിരിച്ചുകൊടുക്കാറുണ്ട്. പക്ഷേ, പറഞ്ഞ സമയത്ത് ചിലപ്പോള്‍ തിരിച്ചു കൊടക്കാന്‍ പറ്റിയേക്കില്ല. എന്തായാലും അത് തിരിച്ചു കൊടുക്കും. ഇനിയും അങ്ങനെ വായ്പ വാങ്ങിച്ചതും തിരിച്ചു കൊടുക്കാനുള്ളതുമുണ്ട്.’- ജാനു പറഞ്ഞു. ശശീന്ദ്രന്റെ കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ ബാങ്ക് വായ്പയായാണ് അത് ചെയ്ത് തന്നത്. അത് ബാങ്കില്‍ തന്നെ തിരിച്ചടച്ചു. ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാനും കടം വാങ്ങാനും പറ്റില്ലേ എന്നും അവർ ചോദിച്ചു.
സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് കെ. സുരേന്ദ്രന് നല്കിയ പണം, ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് സി.കെ. ശശീന്ദ്രന് പറഞ്ഞിരുന്നു.