അധ്യാപകർക്കു യാത്രയയപ്പു നൽകി

കൊയിലാണ്ടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് ജിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന പതിമൂന്ന് അധ്യാപകർക്കു യാത്രയയപ്പു നൽകാൻ “സമാദരം ” പരിപാടി സംഘടിപ്പിച്ചു. വി എം രാമചന്ദ്രൻ , ആർ കെ ദീപ, പി നളിനി, കെ ഗീത, പി എ പ്രേമചന്ദ്രൻ , പി ഉഷാകുമാരി , എം ഊർമിള, പി പി അസ്സൻ കോയ , ടി കെ ബാബു, ടി കെ. തങ്കം , വി സുജിതാകുമാരി , സി കെ ശ്രീമതി, പി കെ മുഹമ്മദ് കോയ എന്നിവർക്കാണ് യാത്രയയപ്പു നൽകിയത്.
കാനത്തിൽ ജമീല എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ മാരായ കെ ദാസൻ , പി വിശ്വൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. എസ് എസ് ജി ചെയർമാൻ യു കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം ജി ബൽരാജ്, പി വൽസല, അഡ്വ പി പ്രശാന്ത്, പി സി ഗീത, ബിജേഷ് ഉപ്പാലക്കൽ, പി ചന്ദ്രശേഖരൻ , ഹാരിസ് ബാഫക്കി തങ്ങൾ , സി ജയരാജ് എന്നിവർ പ്രസംഗിച്ചു.
Comments

COMMENTS

error: Content is protected !!