അധ്യാപക നിയമനം ഉത്തരവായി

അധ്യാപക നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശുപാര്‍ശ ലഭ്യമായ 888 പേര്‍ക്കും ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. ജൂലൈ 15 മുതല്‍ നിയമനം നേടാം.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന ഉത്തരവ് ലഭിച്ച 2828 പേരില്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ (ജൂനിയര്‍) വിഭാഗത്തില്‍ 579 പേരും ഹയര്‍ സെക്കന്ററി അധ്യാപകര്‍ (സീനിയര്‍) വിഭാഗത്തില്‍ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തില്‍ 224 പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അധ്യാപക തസ്തികയില്‍ 3 പേരും ഹൈസ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 501 പേരും യു.പി സ്‌കൂള്‍ ടീച്ചര്‍  വിഭാഗത്തില്‍ 513 പേരും എല്‍.പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 709 പേരും  മറ്റ് അധ്യാപക തസ്തികകളില്‍ 281പേരും ഉള്‍പ്പെടുന്നു.

ഇത് കൂടാതെ നിയമന ശുപാര്‍ശ ലഭ്യമായ 888 തസ്തികളിലേക്കും നിയമനം നടത്തും. ഇതില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 213 പേരും യു.പി.സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 116 പേരും എല്‍.പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 369 പേരും മറ്റ് അധ്യാപക തസ്തികകളില്‍ 190 പേരും നിയമിക്കപ്പെടും.

Comments

COMMENTS

error: Content is protected !!