അനാശ്യാസം ആരോപിച്ച് നാട്ടുകാർ വീടുവളഞ്ഞു. ഒരു യുവതിയും പുരുഷനും ഓട്ടോയിൽ രക്ഷപ്പെട്ടു
ബാലുശ്ശേരി: ബാലുശ്ശേരി ഹൈസ്കൂൾ റോഡിൽ സ്കൂളിൽ നിന്നും 250 മീറ്റർ മാത്രം അകലത്തിലുള്ള ഒരു വീടാണ് നാട്ടുകാർ അനാശ്യാസം ആരോപിച്ച് വളഞ്ഞത്. ഇതേത്തുടർന്ന് ഒരു പുരുഷനും യുവതിയും ഓട്ടോറീക്ഷയിൽ രക്ഷപ്പെട്ടതായി പറയുന്നു. ഇന്ന് (ചൊവ്വ) വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഒരു കുടുംബത്തിന് താമസിക്കാനെന്ന പേരിൽ, ഗൾഫുകാരനായ ഒരാളിൽ നിന്ന് ആറ് മാസം മുമ്പ്, കൊയിലാണ്ടി നഗരസഭയിലെ കോമത്ത്കര സ്വദേശിയായ ഡ്രൈവർ സോമൻ എന്നൊരാൾ വാടകക്കെടുത്തതാണത്ര വീട്. പകൽ സമയത്ത് ഇവിടെ പുറത്ത് ആരേയും കാണാറില്ലന്നും മുൻ ഭാഗത്തേയും പിൻഭാഗത്തേയും വാതിലുകൾ അടച്ചിട്ട നിലയിലായിരിക്കുമെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ രാത്രി വൈകിയും ഇവിടെ വാഹനങ്ങളും ആളുകളും വന്ന് പോയി കൊണ്ടിരിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംശയം തോന്നിയ നാട്ടുകാർ കുറേ ദിവസമായി വീടും പരിസരവും നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്ന് വൈകുന്നേരം അപരിചതർ വീട്ടിലേക്ക് കയറിപ്പോകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നാട്ടുകാർ വീടുവളഞ്ഞതും പ്രശ്നങ്ങൾ ഉടലെടുത്തതും. വീട്ടുടമക്ക് വേണ്ടി സുഹൃത്ത് നന്മണ്ട സ്വദേശിയായ ഷക്കീർ എന്നൊരാൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വാർഡു മെമ്പറും പോലീസുമൊക്കെ സംഭവസ്ഥലത്തത്തി പരിശോധന നടത്തി.