റെയ്ഡ് 160 ലിറ്റർ വാഷ് പിടിച്ചെടുത്തു


എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് റെയ്ഡ് 160 ലിറ്റര്‍ വാഷ് കണ്ടെടുത്തു. കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡില്‍ 160 ലിറ്റര്‍ വാഷ് കണ്ടെടുത്ത് കേസാക്കി. പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കക്കോടി പൊതു കോറിയില്‍ മൂന്ന് ബാരലുകളിലായി സൂക്ഷിച്ച 160 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. ലോക്ക് ഔട്ടിനെ തുടര്‍ന്നുണ്ടായ അടിയന്തിര സാഹചര്യത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന വ്യാപകമായ റെയ്ഡില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനോടകം നാലായിരത്തിലധികം ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഈ കേസുകളുടെ തുടരന്വേഷണം റെയ്ഞ്ച് ഓഫീസുകളിലാണ് നടക്കുന്നത്. ലോക്ക് ഔട്ട് നീട്ടിയ സാഹചര്യത്തില്‍ വിദേശമദ്യലഭ്യത ഇനിയും വൈകുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ റെയ്ഡുകള്‍ക്കാണ് എക്‌സൈസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ഷാഫി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍, സൈമണ്‍, ഫെബിന്‍ എല്‍ദോ എന്നിവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!