KOYILANDILOCAL NEWS

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നമ്പ്രത്തുകരയിൽ നടന്നു

കൊയിലാണ്ടി: നാച്ചറോപതി ആൻ്റ് യോഗ ഫെഡറേഷൻ (എൻ വൈ എഫ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം നമ്പ്രത്ത്കര യുപി സ്കൂളിൽ തഹസിൽദാർ സി പി മണി നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം യോഗ എന്നും ദിവസവും ഒരു മണിക്കൂർ യോഗ പരിശീലിക്കാനുള്ള സൗകര്യം വിദ്യാർഥികൾക്ക് ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എൻ വൈ എഫ് ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രധാനാധ്യാപിക ടി പി സുഗന്ധി, പി ടി എ പ്രസിഡണ്ട് പി സുനിൽ, മാനേജർ കെ ആർ സരിത, സ്റ്റാഫ് സെക്രട്ടറി ജി എസ് ഗോപീഷ്, കെ നിതശ്രീ, എൻ വൈ എഫ്‌ സംസ്ഥാന സെക്രട്ടറി ബേബി ഗീത തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം ശശിധരൻ മണക്കാട് വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button