ചേമഞ്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ചേമഞ്ചേരി : ചേമഞ്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് ദേശീയപാതയിൽ പഴയ ലയൺസിറ്റി ഹോട്ടലിന് സമീപമാണ് അപകടം ഉണ്ടായത്. KL 56 W 9690 കാറും മറ്റൊരു ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

കാറിൻ്റെ വലതുഭാഗവും, ബൈക്കു തകർന്നനിലയിലാണുള്ളത്. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ള ഒരാളാണ് മരിച്ചതെന്ന് സംശയിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Comments
error: Content is protected !!