KOYILANDILOCAL NEWS
അന്താരാഷ്ട്ര യോഗ ദിനാചരണം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ
കൊയിലാണ്ടി: ശ്രദ്ധ സെന്റർ ഫോർ യോഗ, പൂക്കാടിന്റെ നേതൃത്വത്തിൽ, അന്താരാഷ്ട്ര യോഗാദിനത്തിൽ പൂക്കാട് എഫ് എഫ് ഹാളിൽ യോഗാ ദിനാചരണം നടത്തി. വിശ്വനാഥൻ കാരളിക്കണ്ടി ദിനാചരണം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ സുരേഷ് അഭയം അധ്യക്ഷനായിരുന്നു. യൂ കെ രാഘവൻ മുഖ്യഭാഷണം നടത്തി. കെ സൗദാമിനി, സോമൻ ചാലിൽ, രാജൻ വെള്ളാന്തോട്ട്, എൻ വി സദാനന്ദൻ, സത്യനാഥൻ മാടഞ്ചേരി,രതീഷ്, വി വി ലസിത,ഹരിഹരൻ കന്മനക്കണ്ടി, പ്രീത പൊന്നാടത്ത് എന്നിവർ സംസാരിച്ചു.
Comments