ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ഉജ്വല കൗമാരം പദ്ധതി ആരംഭിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഉജ്വല കൗമാരം പദ്ധതി ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇംഹാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഇംഹാൻസ് ഡയറക്ടർ ഡോ പി കൃഷ്ണകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ മലയിൽ അധ്യക്ഷയായി. കൃഷ്ണകുമാറിന് പുറകെ ഇംഹാൻസിലെ മനഃശാസ്ത്ര വിദഗ്ധ സീമ സാമൂഹ്യപ്രവർത്തകൻ കെ ടി ജോർജ് എന്നിവരും ക്ലാസ് എടുത്തു.

ഒരു ദിവസം നീണ്ട ശില്പശാലയെ തുടർന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മുഴുവൻ കൗമാരക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും ഫെബ്രുവരി മാസത്തോടെ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ സന്നദ്ധപ്രവർത്തകരായ വിദഗ്ധർ ജനപ്രതിനിധികൾ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വീണു മാസ്റ്റർ ജനപ്രതിനിധികളായ ബേബി സുന്ദർരാജ് ബിന്ദു മുതിരക്കണ്ടത്തിൽ ഗീതാ കരോൽ, ബീന കുന്നുമ്മൽ, സുധ കാവുങ്കൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ കെ ടി  രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്രവൈസർ ബിന്ദു പി നന്ദി രേഖപ്പെടുത്തി.

Comments
error: Content is protected !!