ANNOUNCEMENTS
അപേക്ഷിക്കാം
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്റ്റാഫ് ആയി നിയമനം ലഭിക്കുന്നതിന് താല്പര്യമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ ജോലി ചെയ്തു പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 30 ന് രാവിലെ 11 മണിക്ക് സിവില്‍സ്റ്റേഷനിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0495 2370179.
Comments