KERALAMAIN HEADLINES
അഭയ കേസ്; ഫാദർ തോമസ് കോട്ടൂരും ജയിൽ മോചിതനായി
തിരുവനന്തപുരം: അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായി. ഹൈക്കോടതി ഇന്നലെ ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവെച്ച് ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ മോചനം. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെയാണ് തോമസ് കോട്ടൂർ പുറത്തിറങ്ങിയത്. സിസ്റ്റർ സെഫി ഇന്നലെ തന്നെ ജയിൽ മോചിതയായിരുന്നു.
Comments