CRIME

അഭിമന്യു വധം: വിചാരണ രണ്ടിന‌് തുടങ്ങും; 14 പ്രതികളും പിടിയിൽ സ്വന്തം

കൊച്ചി > മഹാരാജാസ‌് കോളേജ‌ിലെ ‌എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ നിഷ‌്ഠൂരമായി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമായ ജൂലൈ രണ്ടിന‌് എറണാകുളം പ്രിൻസിപ്പൽ ഡിസ‌്ട്രിക്ട‌് ആൻഡ‌് സെഷൻസ് കോടതിയിൽ നടക്കും. കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രധാന പ്രതികൾ പിടിയിലായത‌് 90 ദിവസത്തിനകമാണ്‌. ക്യാമ്പസ‌് ഫ്രണ്ട‌്, പോപ്പുലർ ഫ്രണ്ട‌് ക്രിമിനലുകളായ 16 പ്രതികളിൽ 14 പേരും ജയിലിലായി.

 

കേസിലെ ഒന്നാം പ്രതിയും കോളേജിലെ ക്യാമ്പസ‌് ഫ്രണ്ട‌് യൂണിറ്റ‌് സെക്രട്ടറിയുമായിരുന്ന അരൂക്കുറ്റി വടുതല നദ്‌വത്ത് നഗർ ജാവേദ് മൻസിലിൽ ജെ ഐ മുഹമ്മദ് (20), രണ്ടാം പ്രതിയും ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ പ്രസിഡന്റ‌ുമായ എരുമത്തല ചാമക്കാലായിൽ ആരിഫ് ബിൻ സലീം (25), ആരിഫിന്റെ സഹോദരൻ ആദിൽ ബിൻ സലീം (23),  പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18), മഹാരാജാസിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥി പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി എം റജീബ് (25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ (നാച്ചു–- 24), പള്ളുരുത്തിയിലെ കില്ലർ ഗ്രൂപ്പ‌് അംഗം പുളിക്കനാട്ട് പി എച്ച് സനീഷ് (32), ഒമ്പതാം പ്രതി ഷിഫാസ‌് (ചിപ്പു), 11–-ാം പ്രതി ജിസാൽ റസാഖ‌്, 14–-ാം പ്രതി ഫായിസ‌് ഫയാസ‌്, 15–-ാം  പ്രതി  തൻസീൽ എന്നിവരാണ‌് പിടിയിലായത‌്. പതിനാറാം പ്രതി സനിദ‌് കോടതിയിൽ കീഴടങ്ങി. അഭിമന്യുവിനെ കുത്തിയ പനങ്ങാട‌് സ്വദേശി സഹലും ഷഹീമുമാണ‌് പിടിയിലാകാനുള്ളവർ. ഇവർക്കായി പൊലീസ‌് ലുക്ക‌് ഔട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചിട്ടുണ്ട‌്. ഇവർ കേസിലെ പത്തും പന്ത്രണ്ടും പ്രതികളാണ‌്. ഇവർക്ക‌് വാറന്റ‌് നൽകി. കേസിലെ പ്രതികളെയെല്ലാം സാക്ഷികൾ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയും ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും കോടതിയിൽ ഹാജരാക്കി.

 

2018 ജൂലൈ രണ്ടിന്  രാത്രി 12.30നാണ‌്  എം അഭി-മന്യുവിനെ (20) ക്യാമ്പസ‌് ഫ്രണ്ട‌് ക്രിമിനലുകൾ കുത്തിക്കൊന്നത‌്. കോളേ-ജിലെ എസ‌്എഫ‌്ഐ പ്രവർത്തകരായ അർജുൻ, വിനീത്- എന്നി-വരെ  കുത്തി-പ്പ-രി-ക്കേൽപ്പിക്കു-കയും രാഹുലിനെ ഇടി-ക്കട്ടകൊണ്ട്- മുഖ-ത്തി-ടി-ക്കു-കയും ചെയ്-തു.

 

കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരൽ, മാരകമായി ആയുധം ഉപയോഗിക്കൽ,  മാരകമായി മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ ഉൾപ്പെടെ 13 വകുപ്പുകളാണ‌് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത‌്. എറണാകുളം സെൻട്രൽ പൊലിസ‌് രജിസ‌്റ്റർചെയ‌്ത കേസ‌് എസിപി എസ‌് ടി സുരേഷ‌്കുമാറിന്റെ നേതൃത്വത്തിലാണ‌് അന്വേഷിച്ചത‌്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button