സ്‌കൂൾ ഓഫ് ഡ്രാമയിലെ പീ‌ഡനം; അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു.  വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സ‌ർവകലാശാല നടപടിയെടുത്തത്.  കാലിക്കറ്റ് സർവകലാശാല വൈസ്‌ചാൻസിലറാണ് സ്‌കൂൾ ഓഫ് ഡ്രാമ അദ്ധ്യാപകൻ ഡോ.സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌തത്. 

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സുനിൽ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. ഓറിയന്റേഷൻ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാർത്ഥിനിയെ താത്കാലിക അദ്ധ്യാപകൻ ആയ രാജ വാര്യർ ശാരീരികമായി ഉപദ്രവിച്ചിരുന്നു. തുടർന്ന് ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതിയും നൽകിയിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തെങ്കിലും അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെ വലിയ അമർഷമാണ് വിദ്യാർത്ഥികളിൽ നിന്നും ഉണ്ടാകുന്നത്. ഇതിന് പിന്നാലെ പെൺകുട്ടിയ്‌ക്ക് പിന്തുണയുമായി എത്തിയ സുനിൽ കുമാർ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു.

 

Comments

COMMENTS

error: Content is protected !!