SPECIAL
അമിതവണ്ണം കുറയ്ക്കണോ, പുതിനയില വെള്ളം കുടിച്ചോളൂ
പുതിനയിലയിട്ട വെള്ളം അഥവാ മിന്റ് വാട്ടർ സമ്പൂർണ ആരോഗ്യപാനീയമാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ്, അയേൺ, വൈറ്റമിൻ സി, എ എന്നിവ അടങ്ങിയ പുതിനയില ഇട്ടുവച്ച വെള്ളം ദിവസവും രാവിലെ വെറുംവയറ്റിൽ കുടിച്ചാൽ ഔഷധഗുണങ്ങൾക്ക് പുറമേ ഊർജവും നേടാം.
മോണസംബന്ധമായ പ്രശ്നങ്ങൾ, പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തൽ, ബാക്ടീരിയകളെ പ്രതിരോധിക്കൽ എന്നിവയും സാദ്ധ്യമാക്കുന്നു. പുതിനയില വെള്ളം ഓർമശക്തി വർദ്ധിപ്പിക്കും. അപചയ പ്രക്രിയയും ദഹനവും മെച്ചപ്പെടുത്തും. ശരീരഭാരംകുറയ്ക്കും. അസിഡിറ്റിയും ഗ്യാസ്ട്രബിളും ഇല്ലാതാക്കും.ജലദോഷം, അലർജി, കഫക്കെട്ട് , മൂക്കപ്പട്, തൊണ്ടവേദന, ശ്വാസംമുട്ടൽ, ചർമ്മത്തിലെ അലർജി, ചൊറിച്ചിൽ എന്നിവയ്ക്കെല്ലാം പ്രതിവിധിയാണിത്. രാവിലെ ഗർഭിണികൾക്കുണ്ടാകുന്ന ഛർദ്ദി മാറ്റാൻ ഈ പാനീയം മാത്രം മതി.
പുതിനയില രാത്രി വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ, ആവശ്യമെങ്കിൽ അൽപ്പം നാരങ്ങാനീരും ചേർത്ത് കുടിക്കാം. ശരീരത്തിന് തണുപ്പും നൽകുന്നു പുതിനിയിലവെള്ളം.
Comments