അമിതവില ഈടാക്കുന്നതായി പരാതി: കടകളില്‍ പരിശോധന നടത്തി
കൊയിലാണ്ടി താലൂക്കില്‍ അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, പൂക്കാട്, തിരുവങ്ങൂര്‍, അത്തോളി പ്രദേശങ്ങളിലെ ഏഴു പലചരക്ക് കടകളിലും 12 പഴം പച്ചക്കറിക്കടകളിലും നാല് മത്സ്യ മാംസ വിപണനകേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി.രാജീവന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അഹമ്മദ് സാബിത്ത്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി.രമേശന്‍, എന്‍.കെ.സുരേന്ദ്രന്‍, ജ്യോതിബസു എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ താലൂക്കിലെ എല്ലാ പ്രദേശങ്ങളിലും പരിശോധന തുടരുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.