സുവര്‍ണ്ണ ജൂബിലി ആഘോഷം

കെ.എം.എസ്.ലൈബ്രറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ‘സൗവര്‍ണ്ണ ‘ത്തിന്റെ ഒന്‍പതാമത്തെ പരിപാടിയായ കരാട്ടെ പ്രദര്‍ശനം ബഹു. ഡി വൈ സ് പി ശ്രീ. പ്രിന്‍സ് അബ്രഹാം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും മുന്‍ എം.എല്‍.എ യുമായ വിശ്വന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഭിനന്ദ് എ പി സ്വാഗതവും ബിജുലാല്‍ കെ.എ. നന്ദിയും പറഞ്ഞു. പി വേണു,കെ.കെ ദിലേഷ് എന്നിവര്‍ സംസാരിച്ചു. കരാട്ടെ അദ്ധ്യാപകരായ ലാലു സിഎം, രാജേഷ് എല്‍.വി, ബിജീഷ് എന്നിവര്‍ കരാട്ടെ പ്രദര്‍ശനത്തിന് നേതൃത്വം നല്കി

Comments

COMMENTS

error: Content is protected !!