KOYILANDILOCAL NEWS

അമിത വേഗത്തിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി

മേപ്പയ്യൂർ വിളയാട്ടൂർ കുയിമ്പിലുന്ത് ഹരിശ്രീ വായനശാലയ്ക്കു സമീപം അമിത വേഗത്തിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. ഇല്ലത്തുമീത്തൽ രാജന്റെ വീട്ടിലാണ് സംഭവം. വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകർത്ത വാഹനം ഓഫീസ് റൂമിനടുത്ത് ഇടിച്ചുനിൽക്കുകയായിരുന്നു.

കുഴൽക്കിണർ കുഴിക്കാനാവശ്യമായ ഉപകരണങ്ങളുമായെത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി ഓടിച്ച മറുനാടൻ തൊഴിലാളിക്ക് ചെറിയ പരിക്കുണ്ട്.

ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. ഒരുവശത്ത് അട്ടിയിട്ട ചെങ്കല്ല് ഇടിയുടെ ശക്തിയിൽ ദൂരേക്ക് തെറിച്ചുവീണിട്ടുമുണ്ട്. ഏകദേശം രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button