CRIME
അമൃതപുരിയിലെത്തിയ വിദേശവനിതയെ മദ്യംനൽകി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ.
അമേരിക്കയിൽ നിന്നെത്തിയ 44 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ചെറിയഴീക്കൽ സ്വദേശികളായ പന്നിശ്ശേരിയിൽ നിഖിൽ, അരയശ്ശേരിൽ ജയൻ എന്നിവരെ അറസ്റ്റ് ചെയ്തതായി കരുനാഗപ്പള്ളി പോലീസ് പറഞ്ഞു.
രണ്ടുദിവസം മുമ്പ് പകൽ സമയത്താണ് സംഭവമുണ്ടായത്. ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സമീപത്തെത്തിയ പ്രതികൾ, സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നൽകി. വേണ്ടെന്ന് പറഞ്ഞപ്പോൾ മദ്യം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒരു ബൈക്കിൽ കയറ്റുകയായിരുന്നു പിന്നീട് ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചായിരുന്നു പീഡനം. പിന്നീട് ആശ്രമത്തിലെത്തിയ യുവതി അധികൃതരോട് പീഡന വിവരം പറയുകയായിരുന്നു. ആശ്രമം അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.
Comments