KOYILANDILOCAL NEWS

അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച സംഭവം അന്വേഷണം കാര്യക്ഷമമാക്കണം ബി ജെ പി


കൊയിലാണ്ടി: കൊയിലാണ്ടി മരതുര് എരന്തോളിക്കണ്ടി സുരേഷ് ബാബുവിന്റെ ഭാര്യ പ്രബിതയും ഒരു വയസ്സുകാരി മകൾ അനുഷികയും ട്രെയിനിന്റെ മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. മരണമടഞ്ഞ പ്രബിതയുടെ ഭർത്താവ് സുരഷ്ബാബും, 17 വയസ്കാരി മകളും കുടുബാംഗങ്ങൾക്കെതിരെ ശക്തമായ മൊഴി കൊടുത്തിട്ടും ആത്മഹത്യ പ്രേരണ നടത്തിയവർക്കെതിരെ കേസെടുക്കാനോ നടപടിയെടുക്കു നോ അന്വേഷണ ഉദ്യോഗസ്ഥർ തെയ്യാറാവത്ത് പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണെന്ന് ബി ജെ പി ആരോപിച്ചു.

 

മരിച്ച ദിവസം പ്രബിതയുടെ മുറി തുറന്ന് പ്രതികൾ എന്ന് സംശയിക്കുന്നവർ സാധനങ്ങൾ എടുത്ത് മാറ്റിയതും സംശായ സ്പദമാണ്.  പ്രബിതയെയും കുഞ്ഞിനെയും ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കുന്നില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോവും. ബി ജെ പി നേതാക്കളായ അഡ്വ വി സത്യൻ, വി കെ ഷാജി, അതുൽ,  രാഘവൻ, ഗിരിജാ ഷാജി, രാജൻ,  അനീഷ്, സുബിൻ എന്നിവർ മരണപ്പെട്ട പ്രബിതയുടെ, ഭർത്താവിനെയും ബന്ധുക്കളെ യും സന്ദർശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button