ശ്രീനാരായണഗുരു വിന്റെ 169-ാംമത് ജന്മദിനം എസ്.എൻ. ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ ആഘോഷിച്ചു

കൊയിലാണ്ടി: ശ്രീനാരായണഗുരുവിന്റെ 169-ാംമത് ജന്മദിനം എസ്.എൻ. ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ ആഘോഷിച്ചു. രാവിലെ ഓഫീസിൽ ഗുരുപൂജ നടന്നു. ഓഫീസ് പരിസരത്ത് യൂണിയൻ പ്രസിഡന്റ് കെ.എം. രാജീവൻ

പതാകയുയർത്തി. യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ പായസദാനം, കിറ്റ് വിതരണം, വാഹന സന്ദേശം തുടങ്ങിയവ നടന്നു.

കൊയിലാണ്ടി താലൂക്കാസ്പത്രി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നദാനം നടത്തി. കോമത്ത്കര ഗുരുദേവ സന്നിധിയിൽ നിന്ന് ആരംഭിച്ച

വർണ ശഭളമായ ഘോഷയാത്ര വെെരാ ഗി യോഗി മഠത്തിൽ സമാപിച്ചു. പരിപാടി കൾക്ക് പ്രസിഡന്റ് കെ.എം. രാജീവൻ, സെക്രട്ടറി പറമ്പത്ത് ദാസൻ, വി.കെ. സുരേന്ദ്രൻ, കെ.കെ. ശ്രീധരൻ, സുരേഷ് മേലെ പ്പുറത്ത്, ഒ. ചോയ്ക്കുട്ടി, പി.വി. പുഷ്പ രാജ്, കെ.കെ. കുഞ്ഞികൃഷ്ണൻ, കെ.വി. സന്തോഷകുമാർ, ഗണേശൻ നിത്യ തുടങ്ങിയവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!