LOCAL NEWS
അമ്മയോടൊപ്പം സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു
കൊയിലാണ്ടി: അമ്മയോടൊപ്പം സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു. ഒഞ്ചിയം കെ വി ഹൗസിൽ അനൂപ് അനന്ദിൻ്റെയും ധന്യയുടെയും മകൻ ആനന്ദ് (11) ആണ് മരണമടഞ്ഞത്. പന്തലായനി ബി ഇ എം സ്കുൾ വിദ്യാർത്ഥിയാണ്. ഇന്ന് (വെള്ളി) വൈകീട്ട് നാല് മണിയോടെ സ്കൂൾ വിട്ട് വീട്ടിലെക്ക് പോകുമ്പോഴാണ് അപകടം. കുട നിവർത്തി പോകുമ്പോൾ ട്രെയിനിൻ്റെ കാറ്റിൽ കുടയോടൊപ്പം പാറി വീണ് തലയടിച്ചായിരുന്നു അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ആരോമൽ. ഇതേ സ്കൂളിലെ ടീച്ചറാണ് അമ്മ ധന്യ. അനുപ് അനന്ദൻ മാധ്യമം ഓൺലൈനിൽ സബ് എഡിറ്ററായി പ്രവർത്തിക്കുകയാണ്. കൊയിലാണ്ടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. കൊയിലാണ്ടി പോലിസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മോർച്ചറി യിൽ സൂക്ഷിച്ചിരിക്കയാണ്.
Comments