കൊയിലാണ്ടി നഗരസഭ ബഡ്ജറ്റ് അവതരണം; യു ഡി എഫ് കൗൺസിലർമാർ കറുത്ത മാസ്ക്ക് ധരിച്ച് പ്രതിഷേധിച്ചു

കൊയിലാണ്ടി : നഗരസഭയുടെ 2023-24 വാർഷിക ബജറ്റ് വൈസ് ചെയർമാൻ അവതരിപ്പിക്കുബോൾ കറുത്തമാസ്ക്ക് ധരിച്ചും പ്ലകാർഡ് ഉയർത്തിയും യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തിയ കുടിവെള്ള വിതരണക്കരാറുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്.

മാർച്ച് 17 ന് നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം യു ഡി എഫ് കൗൺസിലർമാർ ഉന്നയിച്ചെങ്കിലും ചെയർപേഴ്സൺ ചർച്ചയ്ക്കിടുക്കാതെ കൗൺസിൽ യോഗം പിരിച്ചുവിട്ട നടപടിയാണ് യു ഡി എഫ് കൗൺസിലർമാരെ പ്രകോപിപ്പിച്ചത്. കരാറുകാരനെതിരെ നടപടിയെടുക്കും വരെ യു ഡി എഫ് കൺസിലർമാർ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്ന് കൗൺസിൽ പാർട്ടി ലീഡർമാരായ പി രത്ന വല്ലിയും വി പി ഇബ്രാഹിം കുട്ടിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!