അയയാതെ പ്രഫുൽ കോഡ. ദ്വീപിൽ സമരം കനക്കുന്നു

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിൻ്റെ ഏകാധിപത്യ നടപടികൾ തുടരവേ കൂടുതൽ സൈനിക വിഭാഗങ്ങളെ ലക്ഷദ്വീപിൽ ഇറക്കി. സി.ആര്‍.പി.എഫിന്റെ 80 അംഗസേന കവരത്തിയില്‍  എത്തിചേര്‍ന്നു. അഡ്മിനിസ്‌ട്രേറ്ററുടെ വൈ കാറ്റഗറി സുരക്ഷയ്ക്കായി എത്തിയവര്‍ക്ക് പുറമേയാണ് പുതിയ സേന.

പ്രഫുല്‍ കോഡ പട്ടേലുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ജനകീയസമരവും നിയമപോരാട്ടവും തുടരാന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞു അഡ്മിനിസ്‌ട്രേറ്റര്‍ മടങ്ങുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 വരെ ദ്വീപിൽ പ്രതിഷേധം ആചരിക്കും.

കഴിഞ്ഞ സന്ദര്‍ശനവേളയില്‍ പ്രതിഷേധം ശക്തമായതോടെ പരിപാടികള്‍ വെട്ടിചുരുക്കി നേരത്തെ തന്നെ അഡ്മിനിസ്‌ട്രേറ്റര്‍ മടങ്ങിയിരുന്നു. ഇത്തവണ അഡ്മിനിസ്‌ട്രേറ്റര്‍ എസ്.എല്‍.എഫ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് സമ്മതം അറിയിച്ചതിനാല്‍ ദ്വീപ് ജനത ശാന്തരായി വരവേല്‍ക്കുകയായിരുന്നു.

Comments

COMMENTS

error: Content is protected !!