LOCAL NEWS
അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി
അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. രാമായണത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ആർഷ വിദ്യാപീഠം ആചാര്യൻ ശശി കമ്മട്ടേരിയുടെ പ്രഭാഷണം നടന്നു. ക്ഷേത്ര സമിതി പ്രസിഡണ്ട് വാസു മേലമ്പത്ത് ആധ്യക്ഷ്യം വഹിച്ചു. ഒറവിങ്കൽ ക്ഷേത്ര സമിതി സെക്രട്ടറി പി.ഭാസ്ക്കരൻ മാസ്റ്റർ, ക്ഷേത്ര സമിതി സെക്രട്ടറി സി.എം. പീതാംബരൻ, സി.കെ.രാമചന്ദ്രൻ കൃഷ്ണ പ്രിയ, ബാലകൃഷ്ണൻ നമ്പ്യാർ ബിനിവില്ല, രാമചന്ദ്രൻ നീലാംബരി, ശ്രീകുമാർ മേലമ്പത്ത് എന്നിവർ സംസാരിച്ചു. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, മഹാഗണപതി ഹോമം, ഭഗവതി സേവ എന്നിവ നടക്കും.
Comments