എൽ ഡി വൈ എഫ് കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസ് മാർച്ച് നടത്തി

കൊയിലാണ്ടി: യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്ന ആവശ്യവുമായി എൽ ഡി വൈ എഫിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസിലേക്ക് മാർച്ച് നടത്തി. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി മാർച്ച് ഉദ്ഘാടനം ചെയ്തു. എൽ വൈ ജെ ഡി ജില്ലാ പ്രസിഡണ്ട് രാമചന്ദ്രർ കുയ്യണ്ടി അധ്യക്ഷനായി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ബി പി ബബീഷ്, എൽ വൈ ജെ ഡി മണ്ഡലം പ്രസിഡന്റ് രജിഷ് മാണിക്കോത്ത്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എ ടിവിനീഷ്, യൂത്ത് ഫ്രണ്ട്‌ മണ്ഡലം പ്രസിഡന്റ് എം ഷംസുദ്ധീൻ, എൻ വൈ സി ബ്ലോക്ക് പ്രസിഡന്റ് പി വി അരുൺകുമാർ ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗം അനൂപ് മഞ്ഞോളി എന്നിവർ സംസാരിച്ചു. പി വി അനുഷ, റിബിൻ കൃഷ്ണ ,മുർഷിദ്, അജീഷ് വി എം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!