Uncategorized
തൃശൂർ പൂരം: കോർപ്പറേഷൻ പരിധിയിൽ 48 മണിക്കൂർ മദ്യ നിരോധനം
തൃശൂർ പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉത്തരവിട്ടു.
Comments