KOYILANDILOCAL NEWSUncategorized
അനധികൃത തെരുവ് കച്ചവടത്തിനെതിരെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നിവേദനം നൽകി
കൊയിലാണ്ടി :കൊയിലാണ്ടി ടൗണിലും പരിസരത്തുo പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്ന രീതിയിൽ ടൗണിലും ദേശീയ പാതയോരത്തും പൊതു സ്ഥലം കയ്യേറി വഴികൾ തടസ്സപ്പെടുത്തി അനധികൃത തെരുവ് കച്ചവടം വ്യാപിക്കുകയാണ്. റവന്യു വകുപ്പിന്റെ സ്ഥലം കയ്യേറി സ്ഥിര ബങ്കുകളും ഷെഡ്ഡുകളും സ്ഥാപിച്ചാണ് കച്ചവടം.
ഇത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ ചെയർ പേഴ്സൺ, വൈസ് ചെയർമാൻ, സെക്രട്ടറി, കൊയിലാണ്ടി തഹസീൽദാർ, കൊയിലാണ്ടി സി ഐ, എന്നിവർക്ക് നിവേദനം നൽകി. പ്രസിഡന്റ് കെ കെ നിയാസ് നിവേദനം കൈമാറി. പി നൗഷാദ്, പി പി ഉസ്മാൻ, സത്യൻ, സബീജ് എന്നിവർ പങ്കെടുത്തു
Comments