അലന്‍ റാഗ് ചെയ്തിട്ടില്ല; എസ്എഫ്‌ഐ നേതാവിന്റെ പരാതി വ്യാജമെന്ന് ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട്

നിയമ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബ് പ്രതിയായുള്ള റാഗിങ് പരാതി വ്യാജമെന്ന് ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട്. കണ്ണൂര്‍ പാലയാട് കാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അദിന്‍ സുബി നല്‍കിയ റാഗിങ് പരാതിയാണ് വ്യാജമാണെന്ന് ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. കാമ്പസ് ഡയറക്ടര്‍ ഡോ. മിനി അധ്യക്ഷയായ 13 അംഗ കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്. പരാതി നല്‍കിയ വിദ്യാര്‍ത്ഥിയെ അലന്‍ റാഗ് ചെയ്തിട്ടില്ല, യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോളേജില്‍ നടന്നത്. തര്‍ക്കം തുടങ്ങിയത് അലന്‍ സുബിയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

 

നവംബര്‍ 2 നായിരുന്നു അലനെതിരായ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി അബിന്‍ സുബിനെ അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചുവെന്നായിരുന്നു കേസ്. വിദ്യാര്‍ത്ഥിയെ ക്യാമ്പസിന് മുന്നില്‍ വെച്ച് മര്‍ദ്ദിച്ചെന്നാണ് എസ്എഫ്‌ഐ ആരോപിച്ചത്. അലന്‍ ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയായിരുന്നു പരാതി. തങ്ങള്‍ക്കെതിരെയുള്ള ആരോപണം വ്യാജമാണെന്ന് അലന്‍ അന്ന് തന്നെ പ്രതികരിച്ചിരുന്നു. എസ്എഫ്‌ഐ കള്ളം ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്നായിരുന്നു അലന്‍ ഷുഹൈബ് പറഞ്ഞത്.

Comments

COMMENTS

error: Content is protected !!