KOYILANDILOCAL NEWS
അഴകോടെ കാക്കാം അകലാപ്പുഴയെ; നദീസംരക്ഷണ പരിപാടി
കൊയിലാണ്ടി: കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്ന ‘അഴകോടെ കാക്കാം അകലാപ്പുഴ’ ക്യാമ്പയിനിന്റെ ഉദ്ഘാടനം വനമിത്ര പുരസ്ക്കാര ജേതാവ് സി രാഘവൻ നിർവഹിച്ചു. വാർഡ് മെമ്പർ കുറ്റി ഒഴത്തിൽ ഗോപാലൻ അധ്യക്ഷനായിരുന്നു. മാലത്ത് സുരേഷ്, സാബിറ നടുക്കണ്ടി, ഒ ജയൻ, കെ ടി ചന്ദ്രൻ, ദാസൻ എടക്കുളം കണ്ടി, യു ഷെഫീഖ്, ഐ ശ്രീനീവാസൻ, എൻ കെ സായ്പ്രകാശ് എന്നിവർ സംസാരിച്ചു. ബേബി കബനി, കെ എം സുരേഷ് ബാബു , രാജൻ നടുവത്തൂർ, സംഗീത, പുഷ്പ എന്നിവർ നേതൃത്വം നൽകി. നാട്ടുകാരും, തുമ്പ പരിസ്ഥിതി സമിതി പ്രവർത്തകരും വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി.
Comments