മേപ്പയൂർ പഞ്ചായത്തിൽ നിലാവ് പദ്ധതിക്ക് തുടക്കം കുറിച്ചു


മേപ്പയൂർ : കേരള സർക്കാർ നടപ്പിലാക്കുന്ന ഊർജ്ജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി മേപ്പയൂർ പഞ്ചായത്തിനു കീഴിലെ 6,10,11 എന്നീ വാർഡുകളിലെ കെഎസ്ഇബി അരിക്കുളം സെക്ഷന് കീഴിൽ വരുന്ന ഭാഗങ്ങളിലാണ് ഒന്നാംഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5.12 കിലോമീറ്റർ സ്ട്രീറ്റ് ലൈൻ വലിക്കുകയും തെരുവുവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു.

പദ്ധതിയുടെ ഉദ്ഘാടനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ടി രാജൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ അധ്യക്ഷനായി. കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ വിനീത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എ വി നാരായണൻ, എൻ കെ ബാലകൃഷ്ണൻ, സി ഫൈസൽ, ശശിധരൻ, ഷാജി കെ കെ, ധനേഷ് സി കെ, കെഎസ്ഇബി സബ് എൻജിനീയർമാരായ ബിനുകുമാർ,സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!