അശരണരെ ചേർത്ത് പിടിച്ച് ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ്
ഈസ്റ്റർ, വിഷു, പെരുന്നാൾ എന്നീ വിശേഷങ്ങളോടനുബന്ധിച്ച് കോഴിക്കോട്ടെ സൈനികരുടെയും അർധസൈനികരുടെയും കൂട്ടായ്മയായ ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ്, ജില്ലയിലെ പത്തോളം അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും ഭക്ഷണ കിറ്റുകൾ എത്തിച്ച് നൽകി.
ആരുമില്ലാത്തവർക്ക് നാം ഉണ്ട് എന്ന മാനുഷിക മൂല്യം ഉൾക്കൊണ്ട് കൊണ്ട് സൊസൈറ്റി നടത്തിയ “കൈനീട്ടം 2023” പരിപാടിയുടെ ഉൽഘാടനം ഡിഫൻസ് സൊസൈറ്റി കാലിക്കറ്റിൻ്റെ സെക്രട്ടറി പ്രദീപ് കുമാർ കൂത്താളി പേരാമ്പ്രയിലുള്ള പ്രത്യാശ അഗതിമന്ദിരത്തിന് ഭക്ഷണ കിറ്റ് നൽകി കൊണ്ട് നിർവഹിച്ചു.
ജില്ലയുടെ നാനാഭാഗങ്ങളിലായുള്ള പത്തോളം സ്ഥാപനങ്ങളിൽ സൊസൈറ്റിയുടെ പ്രസിഡൻ്റ് സുരേഷ് കുമാർ കെ പി യുടെ നേതൃത്വത്തിൽ മെമ്പർമാരായ അജയ് കുമാർ മീത്തൽ, ഷാജി വൃന്ദാവൻ, അഭിലാഷ് വടകര, അഭിലാഷ് പെരുവയൽ, ശ്രീനാഥ് പെരുവയൽ, ബിനീഷ് NIT, അനിൽ കുമാർ OK, ജിനേഷ്, ഭവിജേഷ് എന്നിവർ എത്തിച്ചു നല്കി സൊസൈറ്റിയുടെ സ്നേഹവും ആദരവും അറിയിച്ചു.