പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം

പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി രണ്ടരയോടെയാണ് കോരപ്പുഴ പാലത്തിനു മുകളിൽ പിക് അപ്പ് വാനും ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കോഴിക്കുഞ്ഞിനെ കയറ്റിയ പിക്കപ്പ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ഇടിച്ച ലോറിയുടെ പിറകിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് മൂന്നു വണ്ടികൾക്കും കേടുപാട് പറ്റി. ഗ്യാസ് ടാങ്കറിൽ ഉണ്ടായിരുന്ന ഡ്രൈവർക്ക് നിസാര പരിക്കേറ്റു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം നടത്തി.ക്രെയിൻ കൊണ്ടുവന്ന് കേടുപാട് പറ്റിയ വണ്ടി റോഡിൽ നിന്നും മാറ്റി.സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!