അശ്വമേധം രണ്ടാം ഘട്ടത്തിന് ജില്ലയില്‍  വര്‍ണാഭമായ തുടക്കം

ജില്ലയില്‍ നിന്ന് കുഷ്ഠരോഗത്തെ പിഴുതെറിയാനുള്ള ഊര്‍ജിത പരിപാടിയായ അശ്വമേധം രണ്ടാം ഘട്ടത്തിന് വര്‍ണാഭമായ തുടക്കം. പന്തീരാങ്കാവ്  ടൗണില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമണി പരിപാടിയുടെ  ഉദ്ഘാടനം നിര്‍വഹിച്ചു.ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  ദിനേശ് അത്തോളി അധ്യക്ഷനായി. ജില്ലാ ലെപ്രസി  ഓഫീസര്‍ ഡോ ടി മോഹന്‍ദാസ്  മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ, ഒളവണ്ണ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ സാജിദ  ബീഗം, ജില്ല മാസ് മീഡിയ ഓഫീസര്‍  മണി എം പി, ഡപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ സുരേഷ് ടി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷിബു ആദായ്, പി എച്ച് എന്‍ സൂപ്പര്‍വൈസര്‍ റാണി,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  അജയകുമാര്‍  എന്നിവര്‍ സംസാരിച്ചു.
ജനപ്രതിനിധികള്‍, ആരോഗ്യ  വകപ്പുദ്യോഗസ്ഥര്‍, ആശാ വളണ്ടിയര്‍മാര്‍, എന്‍ സി സി സ്‌കൗട്ട്‌ കേഡറ്റുമാര്‍  തുടങ്ങിയവര്‍  പങ്കെടുത്ത വര്‍ണ്ണശബളമായ  റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. അശ്വമേധം രണ്ടാം ഘട്ടത്തിന്റെ സൂചകമായി രണ്ട് കുതിരകളെ റാലിയില്‍ അണിനിരത്തിയത് ശ്രദ്ധേയമായി. ഒക്ടാബര്‍ ആറ് വരെ നടക്കുന്ന അശ്വമേധം പരിപാടിയില്‍ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന്  ഡി.എം.ഒ ഡോ ജയശ്രീ വി അഭ്യര്‍ത്ഥിച്ചു.
Comments

COMMENTS

error: Content is protected !!