DISTRICT NEWS

അർഹരായ ഗുണഭോക്താക്കൾക്ക് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാനുള്ള വാതിൽപ്പടി പദ്ധതിയുമായി ബന്ധപ്പെട്ട് വടകരയിൽ കിലെയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

അർഹരായ ഗുണഭോക്താക്കൾക്ക് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാനുള്ള വാതിൽപ്പടി പദ്ധതിയുമായി ബന്ധപ്പെട്ട് വടകരയിൽ കിലെയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ആശാവർക്കർമാർ, തിരഞ്ഞെടുത്ത വളണ്ടിയർമാർ, കുടുംബശ്രീ സി.ഡി.എസ് അം​ഗങ്ങൾ എന്നിവർക്കാണ് പരിശീലനം സംഘടിപ്പിച്ചത്. ഓഗസ്റ്റ് ആദ്യവാരത്തോടെ നഗരസഭയിൽ സേവനം പ്രാവർത്തികമാകും.

പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ വനജ അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് പദ്ധതി അവതരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി സജീവ് കുമാർ, പി വിജയ്, എ പി പ്രജിത, പ്രൊജക്റ്റ്‌ ഓഫീസർ സന്തോഷ്‌ കുമാർ, നോഡൽ ഓഫീസർ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button