ആദരിച്ചു

മേപ്പയ്യൂര്‍ : ലോക ക്ഷീരദിനത്തില്‍ കര്‍ഷക മോര്‍ച്ച മേപ്പയ്യൂര്‍ പഞ്ചായത്ത് സമിതിയുടെ നേത്യത്വത്തില്‍ ക്ഷീര കര്‍ഷകയെ ആദരിച്ചു. മേപ്പയൂര്‍ പഞ്ചായത്തിലെ നീട്ടുംമ്പൊയില്‍ പതിനൊന്നാം വാര്‍ഡിലെ എടവന ശാന്തയെയാണ് ആദരിച്ചത്. തന്റെ പന്ത്രണ്ടാം വയസ്സു മുതല്‍ പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ട ശാന്ത ഭര്‍ത്താവ് മരിച്ചതിനു ശേഷം വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. രണ്ട് പെണ്‍ മക്കളെ വിവാഹം ചെയ്തയച്ചതിനു ശേഷം പശുവളര്‍ത്തലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ജീവിതം തള്ളിനിക്കുന്നത്. പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടിലാണെങ്കിലും അഞ്ച് പശുക്കളെ വളര്‍ത്തി നിത്യേന പാല്‍ സൊസൈറ്റിയില്‍ ശാന്ത പാല്‍ അളക്കുന്നുണ്ട്. ദാരിദ്ര രേഖയ്ക്ക് താഴെ ജീവിയ്ക്കുന്ന നിര്‍ദ്ധനയായ ശാന്തയ്ക്ക് സര്‍ക്കാറില്‍ നിന്ന് ഇതുവരെ ഒരാനുകൂല്യവും ലഭിച്ചില്ല. തന്റെ ഭര്‍ത്താവിന്റെ ചികിത്സാര്‍ത്ഥം എടുത്ത ബാങ്ക് ലോണ്‍ ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് ശാന്തയെ പൊന്നാട അണിയിച്ചു. കര്‍ഷക മോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്ട് പി.എം പ്രദിപന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ട് ബൈജു കോളോറത്ത്, ബാലന്‍ നിടുമ്പൊയില്‍ എന്നിവര്‍ സംബന്ധിച്ചു. രേന്ദ്ര മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍് ഉറപ്പ് നല്‍കി.

Comments

COMMENTS

error: Content is protected !!