KOYILANDILOCAL NEWS
ആദിവാസി വിദ്യാർത്ഥികൾക്ക് പഠന ക്യാമ്പ് നടത്തി
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ആദിവാസി വിദ്യാർഥികൾക്ക് രണ്ട് ദിവസത്തെ ദൃശ്യ കലാ പഠന ക്യാമ്പ് നടത്തി. കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയായ ‘വനമിത്ര’യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദൃശ്യ കലാ പഠന ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവ്വഹിച്ചു. കേരള സംസ്ഥാന ആസൂത്രണ ബോർഡ്, സാമൂഹിക സേവന വിഭാഗം മേധാവി ഡോ.ബിന്ദു പി വർഗീസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി ആർ മായ സംസ്ഥാന വനിതാ വികസന കോർപറേഷൻ കോഴിക്കോട് മേഖല മാനേജർ കെ ഫൈസൽ മുനീർ, കമ്മിറ്റഡ് സോഷ്യൽ വർക്കർ പി സി രശ്മി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 30ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.
Comments