സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട് നിയമനങ്ങൾ വൈകുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് ആശങ്ക

കൊയിലാണ്ടി: സ്റ്റാഫ്‌ നേഴ്സ്(ഗ്രേഡ് – രണ്ട്)ജില്ല തല റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. ആരോഗ്യ വകുപ്പിലെ സ്റ്റാഫ്‌ നേഴ്സ് റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ആറ് മാസത്തോളം ആകുമ്പോഴും കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിൽ ഒഴിവ് വന്ന 12 നിയമനങ്ങൾ മാത്രമാണ് കോഴിക്കോട് ജില്ലയിൽ ഇതുവരെ നടന്നതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

ആരോഗ്യവകുപ്പിനു കീഴിലുള്ള ആശുപത്രികളിൽ പി എസ് സി റാങ്ക് ലിസ്റ്റിനെ നോക്കു കുത്തിയാക്കി താത്കാലിക നിയമനങ്ങൾ നടന്നു വരുന്നുണ്ട്. ഇങ്ങനെ താത്കാലിക നിയമനങ്ങൾ നടക്കുന്നതിനാൽ നിലവിലുള്ള ഒഴിവുകൾ ശ്രദ്ധിക്കപ്പെടുന്നില്ല എന്നാണ് ഉദ്യോഗാർഥികളുടെ പരാതി. വർഷങ്ങളുടെ അധ്വാനഫലമായി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചവരുടെ അവസരങ്ങളാണ് ഇതുമൂലം ഇല്ലാതാകുന്നത്.താത്കാലിക നിയമങ്ങൾക്ക് അനുസൃതമായി ഒഴിവുകളും നികത്തിപോകാൻ നടപടികൾ സ്വീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
പല ആശുപത്രികളിൽ നിന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Comments

COMMENTS

error: Content is protected !!