ആദി കിരണിന്റെ പുഞ്ചിരി മായാതിരിക്കാൻ നിങ്ങളുടെ കനിവും കാവലും വേണം
പേരാമ്പ്ര : നൊച്ചാട് ഹയർ സെക്കണ്ടി സ്കൂൾ എട്ടാം തരം വിദ്യാർത്ഥി ആദി കിരണിന്റെ ചികിത്സക്ക് നാട്ടുകാർ കമ്മിറ്റി രൂപവത്ക്കരിച്ച് പ്രവർത്തനം തുടങ്ങി. ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള ആദിക്ക് പിതാവ് പുളിയോട്ട് മുക്കിലെ മീത്തലെ നീലഞ്ചേരി വീട്ടിൽ രതീഷ് വൃക്ക നൽകാൻ തയ്യാറാണ്. ചികിത്സാ ചെലവ് 25 ലക്ഷം രൂപ വരും. 12 കാരനായ ഈ മിടുക്കൻ നല്ല ചിത്രകാരൻ കൂടിയാണ്. ചെങ്ങോടുമലയോട് ചേർന്നു കിടക്കുന്ന വേയപ്പാറയുടെ താഴ് വാരത്താണ് ആദിയുടെ വീട്. ചെങ്ങോടുമല സമരത്തിലെല്ലാം സജീവമായി പങ്കെടുത്ത ആദി പറയുന്നത് പരിസ്ഥിതി മറന്നു കൊണ്ടുളള വികസനം പാടില്ലെന്നാണ്. ഈ മിടുക്കന്റെ ചിരി മായാതിരിക്കാൻ എല്ലാവരും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ആദി കിരണിന് മാത്രമല്ല ഈ കുടുംബത്തിലെ മറ്റുള്ളവരും രോഗപീഡയാൽ ദുരിതത്തിലാണ്. രതീഷിന്റെ അച്ഛനും അമ്മയും ഭാര്യയും രോഗബാധിതരായി ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ രതീഷ്ന് മാത്രമായി കുടുംബത്തിന്റെ ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. മകന് വൃക്ക നൽകുന്നതോടെ കുറച്ച് കാലം രതീഷും ചികിത്സ നടത്തേണ്ടതുണ്ട്.
ആദി കിരണിന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്. കമ്മിറ്റി കേരള ഗ്രാമീൺ ബാങ്ക് ചാലിക്കര ശാഖയിൽ 40173101042525 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. (IFSC Code -KLGB0040173 ) ഗൂഗിൾ പേ -889146464 .
കമ്മിറ്റി ഭാരവാഹികൾ : നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ അമ്പിളി (ചെയർമാൻ )മുൻ മെമ്പർ മുണ്ടോളി ചന്ദ്രൻ (കൺവീനർ)