പൂക്കാട് മർച്ചന്‍റസ് അസോസിയേഷൻ വ്യാപാരി ദിനം ആഘോഷിച്ചു

പൂക്കാട് മർച്ചന്‍റസ് അസോസിയേഷൻ വ്യാപാരി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് പതാക ഉയർത്തി മധുര പലഹാരം വിതരണം ചെയ്തു.  പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന അഭയം ചേമഞ്ചേരിയിലെ റസിഡൻഷ്യൽ കെയർ ഹോമിന് ഒരു കട്ടിൽ നൽകി.

ചടങ്ങിൽ കെ വി വി ഇ എസ്  ജില്ലാ കമ്മിറ്റിയഗം വി വി മോഹനൻ, യൂണിറ്റ് സെക്രട്ടറി സിജിത്ത്, ട്രഷറൽ വിനീഷ്, വൈസ് പ്രസിഡണ്ട് പ്രശാന്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവപ്രസാദ്, നാരായണൻ കുട്ടി, വനിതാ വിംഗ് ഭാരവാഹികളായ സ്വപ്ന, സുജന, ഉണ്ണി തുവ്വക്കോട് എന്നിവർ പങ്കെടുത്തു. കട്ടിൽ ഏറ്റുവാങ്ങി കൊണ്ട് അഭയം പ്രസിഡണ്ട് എം സി മമ്മദ് കോയ മാസ്റ്റർ , ജനറൽ സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി, ഉണ്ണി ഗോപാലൻ മാസ്റ്റർ,ഗിരിജ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!