ആനക്കുളം റെയിൽവേ ട്രാക്കിന് സമീപം അടിക്കാടിനു തീ പിടിച്ചു

ആനക്കുളം റെയിൽവേ ട്രാക്കിന് സമീപം അടിക്കാടിനു തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് ആനക്കുളം റെയിൽവേ ഗേറ്റിന്റെ വടക്കുഭാഗത്ത് ട്രാക്കിന്റെ കിഴക്ക് ഭാഗം അടിക്കാടിനും പുല്ലിനും തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന Grade :ASTO പി കെ ബാബുവിന്റെ നേതൃത്വത്തിൽ എത്തുകയും വെള്ളം ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു.

അശ്രദ്ധമായി ചപ്പുചവറിന് തീയിട്ടതിൽ നിന്നും തീ പടർന്നതാണെന്ന് സംശയിക്കുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ്,നിധിപ്രസാദി ഇ എം,അരുൺ എസ്,റഷീദ്,ഹോം ഗാർഡ്മാരായ സുജിത്ത്,രാജേഷ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Comments

COMMENTS

error: Content is protected !!