LOCAL NEWS
ആനവണ്ടിയിൽ യാത്ര പോകാം സൈലന്റ് വാലിയിലേക്ക്
കോഴിക്കോട് നിന്നും സൈലന്റ് വാലിയിലേക്ക് ആനവണ്ടിയിൽ യാത്രയൊരുക്കി കെ എസ് ആർ ടി സി. നിശബ്ദവനത്തിലൂടെയുള്ള യാത്രയിലൂടെ കാടിനെ അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ.
കോഴിക്കോട് നിന്ന് ജൂലൈ 26 ന് രാവിലെ 4 മണിക്ക് യാത്ര പുറപ്പാടും. സൈലന്റ് വാലി ജംഗിൾ സഫാരിക്ക് ശേഷം കാഞ്ഞിരപ്പുഴ ഡാം സന്ദർശനവും നടത്തി രാത്രി 11 മണിയോടെ തിരിച്ചെത്തും. ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും – 9544477954, 9961761708, 9846 100728.
Comments