ആനവാതിൽ പൗരവേദി പ്രതിഭകളെ ആദരിച്ചു

ഉള്ള്യേരി: സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം നേടിയ സി രാഘവൻ അരിക്കുളം, എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീജോത്സ്ന, മിംസ് ഹോസ്പിറ്റലിൽ എമർജൻസി വിഭാഗത്തിൽ തുടർച്ചയായി മൂന്നാമത്തെ വർഷവും മികച്ച സ്റ്റാഫ് ആയി തെരഞ്ഞെടുക്കപ്പെട്ട എം ടി സജീഷ് എന്നിവരെ ആനവാതിൽ പൗരവേദി ആദരിച്ചു. കൃഷ്ണൻ കൂവിൽ അധ്യക്ഷനായിരുന്നു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബീന,എം ചന്തപ്പൻ, വി ഗംഗാധരൻ എന്നിവർ പ്രതിഭകൾക്ക് ഉപഹാരം നൽകി.അഡ്വക്കറ്റ് സി ലാൽ കിഷോർ സ്വാഗതവും ജലീൽ നന്ദിയും രേഖപ്പെടുത്തി.

Comments

COMMENTS

error: Content is protected !!